ദുബൈ താമസ-കുടിയേറ്റ വകുപ്പ് മാതൃദിനം ആഘോഷിച്ചു

Update: 2024-03-25 08:15 GMT

അമ്മമാരുടെ ത്യാഗത്തിനും സ്നേഹത്തിനും മുന്നിൽ നന്ദി പറഞ്ഞുകൊണ്ട് ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മാതൃദിനം ഹൃദയസ്പർശിയായി ആഘോഷിച്ചു. മാർച്ച് 21 ന് വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫീസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച "മദേഴ്‌സ് എൻഡോവ്‌മെന്റ്" സംരംഭത്തെ പിന്തുണക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈൻ പവലിയൻ ഒരുക്കിയിരുന്നു.

ജീവനക്കാർക്ക് അവരുടെ അമ്മമാരോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കാൻ "മേക്ക് ഹെർ ഹാപ്പി വിത്ത് എ മെസേജ്" എന്ന സന്ദേശ പരിപാടിയും സംഘടിപ്പിച്ചു. വ്യക്തിഗതമാക്കിയ സന്ദേശങ്ങളിലൂടെ അമ്മമാരുടെ നിസ്വാർത്ഥമായ സ്നേഹത്തിനും ത്യാഗത്തിനും നന്ദി അറിയിച്ച ജീവനക്കാർ പലരും വികാരഭരിതരായി.

സമൂഹത്തിന് അമ്മമാർ നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുകയും അവരോടുള്ള നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്താൻ ജിഡിആർഎഫ്എ പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് അറിയിച്ചു.

Tags:    

Similar News