എയർ ടാക്സി സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ച് ദുബൈ; 2026 ഓടെ സർവീസ് ആരംഭിക്കും

Update: 2024-11-13 10:52 GMT

പൊ​തു ഗ​താ​ഗ​ത​രം​ഗ​ത്ത്​ വി​പ്ല​വ​മാ​യി മാ​റി​യേ​ക്കാ​വു​ന്ന എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ആ​ദ്യ എ​യ​ർ ടാ​ക്സി സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്താ​ണ്​ ആ​ദ്യ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.3100 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ്​​റ്റേ​ഷ​ന്​ പ്ര​തി​വ​ർ​ഷം 42,000 ലാ​ന്‍ഡി​ങ്ങു​ക​ളും 1,70,000 യാ​ത്ര​ക്കാ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും. ഡൗ​ൺ ടൗ​ൺ, ദു​ബൈ മ​റീ​ന, പാം ​ജു​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കും. 2026ൽ ​എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ എ​ക്സി​ൽ കു​റി​ച്ചു.

സു​ര​ക്ഷ, സു​സ്ഥി​ര​ത, ന​വീ​ന​ത എ​ന്നി​വ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ആ​ഗോ​ള മൊ​ബി​ലി​റ്റി​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് ദു​ബൈ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും നൂ​ത​ന​മാ​യ എ​യ​ർ ടാ​ക്സി ടേ​ക്​ ഓ​ഫ്, ലാ​ന്‍ഡി​ങ്​ ശൃം​ഖ​ല വ​ഴി ന​ഗ​ര​ത്തി​ലൂ​ടെ എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ലോ​ക​ത്തെ ആ​ദ്യ ന​ഗ​ര​മാ​യി ദു​ബൈ​യെ മാ​റ്റു​ക​യാ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

2026​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ നാ​ല്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം, ഡൗ​ൺ​ടൗ​ൺ, ദു​ബൈ മ​റീ​ന, പാം ​ജു​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ർ​വി​സ്.

സ്​​കൈ പോ​ർ​ട്ടു​മാ​യി​ സ​ഹ​ക​രി​ച്ചാ​ണ്​ എ​യ​ർ ടാ​ക്സി സ്റ്റേ​ഷ​നു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടേ​ക്​ ഓ​ഫ്, ലാ​ൻ​ഡി​ങ്​ ഏ​രി​യ​ക​ൾ, ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ, യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ, സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്​ ഇ​വ​രാ​ണ്. ജോ​ബി ഏ​വി​യേ​ഷ​നാ​ണ്​ എ​യ​ർ ടാ​ക്സി​യു​ടെ നി​ർ​മാ​ണ​വും പ്ര​വ​ർ​ത്ത​ന​വും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ആ​ർ.​ടി.​എ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​യി​രി​ക്കും എ​യ​ർ ടാ​ക്സി സ​ർ​വി​സ്.

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പാം ​ജു​മൈ​റ​യി​ലേ​ക്ക്​ 10-12 മി​നി​റ്റി​നു​ള്ളി​ൽ എ​ത്തി​ച്ചേ​രാ​നാ​കു​മെ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. നി​ല​വി​ൽ 45 മി​നി​റ്റാ​ണ്​ ഇ​വി​ടേ​ക്കു​ള്ള യാ​ത്ര സ​മ​യം. ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്ങി​ലൂ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ ടാ​ക്സി​ക്ക്​ മ​ണി​ക്കൂ​റി​ൽ 321 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​വും.

Tags:    

Similar News