റമദാൻ പ്രമാണിച്ച് ഏപ്രിലിൽ നാലു സ്ഥലങ്ങളിൽ എല്ലാ ശനിയാഴ്ചയും കരിമരുന്ന് പ്രയോഗം. ബ്ലൂവാട്ടേഴ്സ് ആൻഡ് ദ് ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ), അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെയാണ് ആകാശത്ത് വർണപ്പൂക്കൾ വിടരുക. എല്ലാ ഷോയും രാത്രി 10നാണ് ആരംഭിക്കുക. ദുബായ് മെട്രോയിലൂടെയും ജലഗതാഗതം ഉപയോഗിച്ചും ഇൗ സ്ഥലങ്ങളിലെത്താ നാകും. സൗജന്യ പ്രവേശനമാണ്. ഏപ്രിൽ 1ന്– ബ്ലൂ വാട്ടേഴ്സിലും ജെബിആർ ദ് ബീച്ചിലും.8ന് -അൽ സീഫ് 15ന് -ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് സമയക്രമം