യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഏപ്രിൽ 1 മുതൽ ഡബ്ല്യുപിഎസ് മുഖേന

Update: 2023-01-28 09:52 GMT

യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സമയപരിധിക്കകം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടു. കമ്പനികൾക്ക് മാത്രമല്ല വ്യക്തിഗതമായും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്‌സ്‌ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം പിൻവലിക്കാം. 

വീട്ടുവേലക്കാർ, ആയമാർ, പാചകക്കാർ, പൂന്തോട്ട പരിപാലകർ, ഡ്രൈവർമാർ, സുരക്ഷാ ഉദ്യോഗസഥർ,  കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നവർ, പഴ്‌സനൽ അസിസ്റ്റന്റ്, ട്യൂട്ടർ, വ്യക്തിഗത പരിശീലകൻ, നഴ്‌സ്, ഫാമിലി ബോട്ട് ഓപറേറ്റർ, സെയ്ലർ, കുതിര പരിപാലകർ, ഫാൽക്കൺ പരിശീലകർ, വീട്ടിൽ അകത്തെയും പുറത്തെയും ജോലിക്കാർ തുടങ്ങി 19 വിഭാഗം ജീവനക്കാരാണ് ഗാർഹിക തൊഴിലാളികളിൽ ഉൾപ്പെടുക.

Tags:    

Similar News