രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലും ഓൺലൈൻ പഠനം പ്രഖ്യാപിച്ച് എമിറേറ്റ്സ് സ്കൂൾ ഫൗണ്ടേഷൻ. നേരത്തെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിദൂര പഠനത്തിന്നിർദേശം നൽകിയിരുന്നു. എന്നാൽ, മഴക്കെടുതി പൂർണമായും നീങ്ങാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പഠനം ദീർഘിപ്പിച്ചത്.
ദുബൈയിലും ഷാർജയിലും സ്വകാര്യ സ്കൂളുകൾക്കും വിദൂര പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ തിങ്കളാഴ്ചയാകും സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുക.