അജ്മാൻ എമിറേറ്റിൽ നിന്ന് അബൂദാബിയിലേക്ക് കൂടുതൽ ബസ് സർവീസുമായി ഗതാഗത വകുപ്പ്

Update: 2024-07-09 10:16 GMT

അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ല്‍ നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ്‌ കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​ൻ എ​മി​റേ​റ്റി​ലെ അ​ൽ മു​സ​ല്ല സ്റ്റേ​ഷ​നി​ൽ ​നി​ന്നാ​ണ് അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.ഇ​തു​പ്ര​കാ​രം അ​ജ്മാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ ബ​സ് രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടും.തു​ട​ര്‍ന്ന് 11നും ​വൈ​കീ​ട്ട് മൂ​ന്നി​നും ഏ​ഴി​നും സ​ര്‍വി​സ് ഉ​ണ്ടാ​യി​രി​ക്കും. നേ​ര​ത്തേ അ​ജ്മാ​നി​ല്‍ നി​ന്ന് ര​ണ്ട് ബ​സ് സ​ര്‍വി​സു​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി.

അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ൽ​ നി​ന്ന് അ​ജ്മാ​നി​ലേ​ക്കു​ള്ള ആ​ദ്യ ബ​സ് രാ​വി​ലെ 10നാ​യി​രി​ക്കും. വൈ​കീ​ട്ട് ഒ​മ്പ​തി​ന് അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് അ​വ​സാ​ന​ത്തെ ബ​സ് പു​റ​പ്പെ​ടും. ഒ​രു വ​ശ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റി​ന്‍റെ നി​ര​ക്ക് 35 ദി​ർ​ഹ​മാ​ണ്. അ​ജ്മാ​ൻ, അ​ബൂ​ദ​ബി എ​മി​റേ​റ്റു​ക​ൾ​ക്കി​ട​യി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എ​മി​റേ​റ്റി​ന് പു​റ​ത്തു​ള്ള യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ള​ട​ക്ക​മു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ബൂ​ദ​ബി​യി​ലേ​ക്ക് ബ​സ് സ​ര്‍വി​സു​ക​ള്‍ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ അ​ജ്മാ​നി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ പോ​യി ബ​സ് മാ​റി​ക്ക​യ​റ​ണ​മെ​ന്ന ക​ട​മ്പ​ക്ക് ഇ​തോ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​കും. അ​ജ്മാ​നി​ല്‍ നി​ന്നും തി​രി​ച്ചും നേ​രി​ട്ട് ബ​സ് ഗ​താ​ഗ​തം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ക്ക് വ​ലി​യൊ​രു സ​മ​യ​ലാ​ഭ​വും സാ​മ്പ​ത്തി​ക ലാ​ഭ​വും ഉ​ണ്ടാ​കും.

Tags:    

Similar News