സിഗ്‌നൽ നന്നാക്കിയ ഡെലിവറി ബോയിക്ക് ആദരം, വിഡിയോ പങ്കുവെച്ച് ആർടിഎ

Update: 2024-03-23 09:33 GMT

റോഡിലെ സിഗ്‌നൽ ലൈറ്റിൻറെ തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ഡെലിവറി ജീവനക്കാരന് ദുബൈ ആർ.ടി.എയുടെ ആദരം. തലബാത്ത് ഫുഡ് ഡെലിവറി ജീവനക്കാരനായ സീഷാൻ അഹ്‌മദിനെയാണ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ആദരിച്ചത്. അൽവാസൽ സ്ട്രീറ്റിൽ ഇദ്ദേഹം സിഗ്‌നൽ നേരെയാക്കാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും ആർ.ടി.എ പങ്കുവെച്ചു.

'അൽ വസൽ സ്ട്രീറ്റിലൂടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊട്ടിയ സിഗ്‌നൽ ലൈറ്റ് ശ്രദ്ധയിൽപെട്ടത്. ഒരു പാനൽ അടർന്നുതൂങ്ങിയ നിലയിലായിരുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുമെന്നാണ് കണ്ടാണ് ബൈക്ക് നിർത്തി അടർന്നുതൂങ്ങിയ ലൈറ്റിൻറെ ഭാഗം ശരിയാക്കാൻ ശ്രമിച്ചത്. പക്ഷേ, അത് വിഡിയോ പകർത്തുന്നതായി അറിഞ്ഞിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാണ് ആർ.ടി.എയിൽനിന്ന് തൻറെ വിവരങ്ങൾ ആരാഞ്ഞ് വിളിച്ചിരുന്നതായി തലബാത്ത് മാനേജ്‌മെൻറ് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വിഡിയോ ശ്രദ്ധയിൽപെട്ട ആർ.ടി.എ ആദരിക്കാനാണ് വിളിച്ചതെന്ന് അപ്പോഴാണ് അറിഞ്ഞത്.- സീഷാൻ അഹ്‌മദ് പറഞ്ഞു.

ഒരിക്കലും ആദരവിന് വേണ്ടിയല്ല ഇതു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ സ്വദേശിയായ സീഷാൻ ഇതിന് മുമ്പും ഇത്തരം സൽപ്രവൃത്തികൾക്ക് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

Tags:    

Similar News