യുഎഇയിൽ പെയ്ത കനത്ത മഴയിൽ ഫുജൈറയിലെ ഡാമുകളും വാദികളും നിറഞ്ഞ് കവിഞ്ഞു

Update: 2024-04-19 10:55 GMT

ര​ണ്ടു ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ഫു​ജൈ​റ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഡാ​മു​ക​ളും വാ​ദി​ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞു. ഫു​ജൈ​റ മ​സാ​ഫി റോ​ഡു​ക​ളി​ലെ ഇ​രു​വ​ശ​ത്തെ​യും വാ​ദി​ക​ളി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കേ​ടു​പാ​ടു​ക​ള്‍ പ​റ്റി ന​ന്നാ​ക്കി​യി​രു​ന്ന ബി​ത്ന ഭാ​ഗ​ത്തെ റോ​ഡു​ക​ളു​ടെ മ​തി​ലു​ക​ള്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്. നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​ക​ള്‍ കാ​ണാ​ന്‍ മ​റ്റു എ​മി​റേ​റ്റ്സു​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫു​ജൈ​റ​യി​ലെ ഡാ​മു​ക​ളി​ലെ​ല്ലാം ന​ല്ല രീ​തി​യി​ല്‍ ജ​ലം സം​ഭ​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ബി​ത്ന, ദ​ഫ്ത തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ദി​ക​ളി​ലെ​ല്ലാം ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

ഫു​ജൈ​റ​യി​ല്‍ നി​ന്നും 28 കി.​മീ​റ്റ​ര്‍ ദൂ​രെ​യാ​ണ് വാ​ദി ദ​ഫ്ത​യു​ടെ സ്ഥാ​നം. ഫു​ജൈ​റ ദ​ഫ്ത​യി​ല്‍ നി​ന്നും ഖോ​ര്‍ഫ​ക്കാ​നി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​രം പോ​യി വ​ല​തു​വ​ശ​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞാ​ല്‍ വാ​ദി ദ​ഫ്ത​യി​ലേ​ക്ക് എ​ത്താം.

Tags:    

Similar News