അൽ ഐനിലെ പുഷ്പ മേളയിൽ സന്ദർശകരുടെ തിരക്ക്

Update: 2024-02-25 10:48 GMT

അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ പു​ഷ്പ മേ​ള​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കു​ക​യാ​ണ്. അ​ൽ​ഐ​ൻ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന വി​ശാ​ല​മാ​യ ഓ​പ്പ​ൺ പാ​ർ​ക്കി​ലാ​ണ് അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ ഈ ​പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത്. വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളും പ​ച്ച വി​രി​ച്ച പു​ൽ പ​ര​വ​താ​നി​യും​കൊ​ണ്ട് മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പാ​ർ​ക്കി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ രൂ​പ​ങ്ങ​ളും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ളാ​ൽ തീ​ർ​ത്ത ക​മാ​ന​ങ്ങ​ൾ​ക്കും വി​വി​ധ രൂ​പ​ങ്ങ​ൾ​ക്കും പു​റ​മെ എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും സ​ന്ധ്യാ സ​മ​യ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യൊ​രു​ക്കു​ന്നു​ണ്ട്.

പാ​ർ​ക്കി​ൽ വി​വി​ധ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ അ​ൽ​ഐ​ൻ പു​ഷ്പ​മേ​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ർ​ക്ക്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് കു​ടും​ബ​സ​മേ​തം ഓ​രോ ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്.

ഉ​ദ്യാ​ന​ത്തി​ൽ നി​ന്നും സെ​ൽ​ഫി​യും വീ​ഡി​യോ​യും എ​ടു​ക്കാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണ്. വൈ​കു​ന്നേ​രം 4 മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ഈ ​പാ​ർ​ക്കി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഫെ​ബ്രു​വ​രി14 ന് ​തു​ട​ങ്ങി​യ പു​ഷ്പ​മേ​ള മാ​ർ​ച്ച്‌ 14 വ​രെ നീ​ണ്ടു നി​ൽ​ക്കും.

Tags:    

Similar News