അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ നിർമാണം തുടങ്ങി

Update: 2024-07-10 07:38 GMT

അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ‘നി​ർ​മി​ക്കാം മി​ക​ച്ച വി​മാ​ന​ത്താ​വ​ളം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് കീ​ഴി​ലാ​ണ്​ നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്. വ​ര്‍ധി​ച്ചു​വ​രു​ന്ന വ്യോ​മ​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള ശേ​ഷി കൂ​ട്ടു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ല​ഗേ​ജ് സൂ​ക്ഷി​പ്പു​കേ​ന്ദ്ര​വും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​യു​ടെ ഭാ​ഗ​മാ​യെ​ത്തി തു​ട​ര്‍യാ​ത്ര​ക്കു​ള്ള വി​മാ​നം കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ല്‍ ല​ഗേ​ജു​ക​ളും മ​റ്റും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സൂ​ക്ഷി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി രാ​ജ്യം ചു​റ്റി​ക്കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ യാ​ത്രി​ക​ര്‍ക്ക് ല​ഭ്യ​മാ​വു​ക.

ടെ​ര്‍മി​ന​ല്‍ എ​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​യി​രു​ന്നു അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്ന് പു​ന​ര്‍നാ​മ​ക​ര​ണം ചെ​യ്ത​ത്. 2023 ന​വം​ബ​ര്‍ ഒ​ന്നി​ന്​ വി​മാ​ന സ​ര്‍വി​സു​ക​ള്‍ക്കാ​യി ടെ​ര്‍മി​ന​ല്‍ എ ​തു​റ​ന്നു​കൊ​ടു​ത്തെ​ങ്കി​ലും 2024 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം.അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ഡ് നേ​ട്ട​മാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. 2023ല്‍ 2.24 ​കോ​ടി യാ​ത്ര​ക്കാ​രാ​ണ് അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 27.8 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്.

സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 1.11 കോ​ടി ആ​ളു​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷം അ​ബൂ​ദ​ബി​യി​ലെ​ത്തി. ഇ​വി​ട​ന്ന് വി​ദേ​ശ​ത്തേ​ക്കു​പോ​യ​ത് 1.13 കോ​ടി പേ​രാ​ണ്.

Tags:    

Similar News