ഫു​ജൈ​റ​യി​ൽ കു​ട്ടി​ക​ളു​ടെ പു​സ്ത​കോ​ത്സ​വം പ്ര​ഖ്യാ​പി​ച്ചു

Update: 2024-09-21 07:55 GMT

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ ഫു​ജൈ​റ​യി​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ പു​സ്ത​കോ​ത്സ​വം പ്ര​ഖ്യാ​പി​ച്ചു. ഒ​ക്​​ടോ​ബ​ർ 13 മു​ത​ൽ 19 വ​രെ അ​ൽ ബൈ​ത്ത്​ മി​ത്​​വാ​ഹി​ദ്​ ഹാ​ളി​ലാ​ണ്​ ചി​ൽ​ഡ്ര​ൻ ബു​ക്ക് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന്​ ഫു​ജൈ​റ ക​ൾ​ച​ർ ആ​ൻ​ഡ്​ മീ​ഡി​യ അ​തോ​റി​റ്റി (എ​ഫ്.​സി.​എം.​എ) അ​റി​യി​ച്ചു. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശ​ർ​ഖി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ലാ​യി​രി​ക്കും മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു.​എ.​ഇ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സാം​സ്കാ​രി​ക, ക​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ്, ഫു​ജൈ​റ ക​ൾ​ച​ർ ആ​ൻ​ഡ്​ മീ​ഡി​യ അ​തോ​റി​റ്റി എ​ന്നി​വ​രാ​ണ്​ സം​ഘാ​ട​ക​ർ.

എ​മി​റേ​റ്റി​ന്‍റെ സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഫു​ജൈ​റ ക​ൾ​ച​ർ ആ​ൻ​ഡ്​ മീ​ഡി​യ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​ൽ യ​മാ​ചി പ​റ​ഞ്ഞു. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി​യു​ടെ കാ​ഴ്ച​പ്പാ​ടി​ന്​ അ​നു​സൃ​ത​മാ​യാ​ണ്​ കു​ട്ടി​ക​ളു​ടെ പു​സ്ത​ക​മേ​ള ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യ​പ​ര​മാ​യ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ്​ ബു​ക്ക്​ ഫെ​യ​റി​ലൂ​ടെ​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​

കൂ​ടാ​തെ, സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മു​ന്നേ​റ്റം ഏ​ത്​ രീ​തി​യി​ലാ​ണ്​ സാ​ഹി​ത്യ​മ​ണ്ഡ​ല​ങ്ങ​ളെ മാ​റ്റി​മ​റി​ക്കു​ന്ന​തെ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കും. അ​തി​വേ​ഗം വ​ള​രു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം ക​ഥ​പ​റ​ച്ചി​ലും സാ​ഹി​ത്യ​വും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്ക്​ വൈ​വി​ധ്യ​മാ​ർ​ന്ന സാ​ഹി​ത്യ​രൂ​പ​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ലോ​ക​ത്തെ കു​റി​ച്ച അ​റി​വ്​ വി​ക​സി​പ്പി​ക്കാ​നും ഭാ​വ​ന​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഭാ​വ​ന, സാ​ഹ​സി​ക​ത, ക്രി​യാ​ത്മ​ക​ത, ഭാ​വി എ​ന്നീ നാ​ല് തീ​മാ​റ്റി​ക് സോ​ണു​ക​ളി​ലാ​യി യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​സാ​ധ​ക​ർ പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടാ​തെ, 43 സാ​ഹി​ത്യ​പ​രി​പാ​ടി​ക​ൾ, 34 ശി​ൽ​പ​ശാ​ല​ക​ൾ, ര​ച​യി​താ​ക്ക​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 10ല​ധി​കം സെ​ഷ​നു​ക​ൾ എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags:    

Similar News