സ​ൺ റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ട്ടാ​ൽ ക​ടു​ത്ത പി​ഴ; ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​കൂ​ടി​യ​ത്​ 707 വാ​ഹ​ന​ങ്ങ​ൾ

Update: 2024-02-10 05:46 GMT

ഓ​ടു​ന്ന കാ​റി​ന്‍റെ സ​ൺ റൂ​ഫി​ലൂ​ടെ കു​ട്ടി​ക​ൾ ത​ല പു​റ​ത്തി​ടു​ന്ന​തും ഡോ​റി​ലി​രു​ന്ന്​ യാ​ത്ര​ചെ​യ്യു​ന്ന​തും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്ന​താ​യി ദു​ബൈ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ട്രാ​ഫി​ക്​ നി​യ​മ ലം​ഘ​ന​മാ​ണ്. ഡ്രൈ​വി​ങ്ങി​നി​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ വ​ർ​ഷം 1,183 കേ​സു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 707 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ 2000 ദി​ർ​ഹം പി​ഴ​യും ലൈ​സ​ൻ​സി​ൽ 23 ബ്ലാ​ക്​ പോ​യ​ന്‍റു​മാ​ണ്​ ശി​ക്ഷ.

കൂ​ടാ​തെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട വാ​ഹ​നം 60 ദി​​വ​സ​ത്തേ​ക്ക്​ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. 50,000 ദി​ർ​ഹം അ​ട​ച്ചാ​ൽ മാ​ത്ര​മേ വാ​ഹ​നം തി​രി​കെ വി​ട്ടു​ന​ൽ​കൂ. റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല, മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് ദു​ബൈ പൊ​ലീ​സി​ന്‍റെ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. ഡോ​റി​ൽ ഇ​രി​ക്കു​ന്ന​തും സ​ൺ​റൂ​ഫി​ൽ നി​ന്ന്​ യാ​ത്ര​ചെ​യ്യു​ന്ന​തും ഗു​രു​ത​ര അ​പ​ക​ട​ത്തി​നും വാ​ഹ​നം ബ്രേ​ക്​ ചെ​യ്യു​മ്പോ​ൾ പെ​ട്ടെ​ന്നു​ള്ള വീ​ഴ്ച​യി​ലേ​ക്കും ന​യി​ക്കും. പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത്​ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റോ​ഡി​ൽ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന്​ ജ​ന​ങ്ങ​ളും പൊ​ലീ​സും ചേ​ർ​ന്നു​ള്ള​ പ​ര​സ്പ​ര ഉ​ത്ത​ര​വാ​ദി​ത്ത കൈ​മാ​റ്റ​മാ​ണ്.

ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ല​തും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ അ​ബൂ​ദ​ബി പൊ​ലീ​സും മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News