യുഎഇയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യത

Update: 2024-02-28 06:46 GMT

യുഎഇയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറു നിന്നുള്ള ഉപരിതല ന്യൂനമർദവും പടിഞ്ഞാറുനിന്നു വീശിയടിക്കുന്ന കാറ്റും യുഎഇയിൽ മഴയ്ക്കു കാരണമാകും. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും. വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശും. നാളെ പൊടിക്കാറ്റും ഉണ്ടാകുന്നതിനാൽ ആസ്മ ഉൾപ്പെടെ അലർജി രോഗമുള്ളവർ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം. ഉച്ചയോടെ താപനില കുറയും. വെള്ളിയാഴ്ച പകൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്യും. നാളെ രാത്രി കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Similar News