'ഡിജിറ്റൽ ദിർഹ'മുമായി യു.എ.ഇ സെൻട്രൽ ബാങ്ക്

Update: 2023-03-24 11:07 GMT

സാമ്പത്തിക മേഖലയിലെ ഭാവി മാറ്റങ്ങൾ മുന്നിൽകണ്ട് 'ഡിജിറ്റൽ ദിർഹം' എന്ന ഡിജിറ്റൽ കറൻസി നടപ്പാക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക്. ഇതിനായി അബൂദബിയിലെ ജി42 ക്ലൗഡുമായും ഡിജിറ്റൽ ഫിനാൻസ് സേവനദാതാക്കളായ ആർ-3യുമായും അടിസ്ഥാന സൗകര്യ, സാങ്കേതിക സേവനം ലഭിക്കുന്നതിന് ബാങ്ക് കരാർ ഒപ്പിട്ടു.

പണരഹിത സമൂഹത്തിലേക്കുള്ള ഒരു ചുവട് എന്നതോടൊപ്പം ആഭ്യന്തരവും അതിർത്തി കടന്നുള്ളതുമായ പണമിടപാടുകൾ എളുപ്പമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ പണമിടപാട് ചാനലുകൾ രൂപപ്പെടുന്നത് യു.എ.ഇയിലെ സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.

ഫെബ്രുവരിയിൽ സെൻട്രൽ ബാങ്ക് ആരംഭിച്ച ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്‌ഫോർമേഷൻ പദ്ധതിയുടെ ഒമ്പതു സംരംഭങ്ങളിൽ ഒന്നാണ് പദ്ധതിയെന്നും യു.എ.ഇയെ ആഗോള സാമ്പത്തിക കേന്ദ്രമായി ഉറപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു.

Similar News