യുഎഇയിൽ സാമ്പത്തിക വളർച്ചയിൽ കുതിപ്പ് പ്രവചിച്ച് സെൻട്രൽ ബാങ്ക്

Update: 2024-04-02 07:16 GMT

അ​ടു​ത്ത വ​ർ​ഷം രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 5.2 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ പ്ര​വ​ചി​ച്ച്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഹൈ​ഡ്രോ​കാ​ർ​ബ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഈ ​വ​ള​ർ​ച്ച ജി.​ഡി.​പി​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​തേ​സ​മ​യം, ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​ഡി.​പി വ​ള​ർ​ച്ച നേ​ര​ത്തെ പ്ര​വ​ചി​ച്ച​തി​ൽ നി​ന്നും താ​ഴേ​ക്ക്​ പോ​കു​മെ​ന്ന സൂ​ച​ന​യും ബാ​ങ്ക്​ ന​ൽ​കു​ന്നു​ണ്ട്. നേ​ര​ത്തെ 5.7 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം.

ഇ​ത്​ 4.2 ശ​ത​മാ​ന​മാ​യി കു​റ​യും. 2023 ന​വം​ബ​റി​ൽ ഒ​പെ​ക്​ ക​രാ​റി​നെ തു​ട​ർ​ന്ന്​ എ​ണ്ണ ഉ​ൽ​​പാ​ദ​ന രം​ഗ​ത്തെ വ​ള​ർ​ച്ച​യു​ടെ വേ​ഗം കു​റ​ഞ്ഞ​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. 2024ലെ ​ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം​ 4.3 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 5.7​ ശ​ത​മാ​ന​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ണ്ണ ഉ​ൽ​​പാ​ദ​ന മേ​ഖ​ല​യി​ലെ ജി.​ഡി.​പി 8.1 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ, പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ച ഈ ​മേ​ഖ​ല​യി​ൽ ഇ​ല്ലാ​താ​യ​തോ​​ടെ​യാ​ണ്​ വ​ള​ർ​ച്ച അ​നു​മാ​നം സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​ന​ർ​നി​ശ്ച​യി​ച്ച​ത്.

Tags:    

Similar News