നവംബർ 3ന് യുഎഇയിൽ പതാകദിനം ആചരിക്കാൻ ആഹ്വാനം

Update: 2023-10-27 02:00 GMT

ന​വം​ബ​ർ മൂ​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്താ​ക​െ പ​താ​ക​ദി​നം ആ​ച​രി​ക്കാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മി​ന്‍റെ ആ​ഹ്വാ​നം. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സ്​ വ​ഴി​യാ​ണ്​ രാ​ജ്യ​ത്തെ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​വം​ബ​ർ മൂ​ന്നി​ന്​ രാ​വി​ലെ 10ന്​ ​രാ​ജ്യ​ത്താ​ക​മാ​നം ഒ​രു​മി​ച്ച്​ പ​താ​ക ഉ​യ​ർ​ത്താ​നാ​ണ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

11മ​ത്​ വ​ർ​ഷ​മാ​ണ്​ രാ​ജ്യം പ​താ​ക​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സം പൊ​തു അ​വ​ധി ദി​വ​സ​മ​ല്ല. എ​ന്നാ​ൽ, ഓ​ഫീസു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മെ​ല്ലാം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​മി​ച്ചു​ ചേ​ർ​ന്ന്​ പ​താ​ക ഉ​യ​ർ​ത്തു​ന്ന​താ​ണ്​ രീ​തി.

രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​മാ​ണ്​ പ​താ​ക​ദി​ന​ത്തി​ലെ​ന്നും ഈ ​പ​ദ്ധ​തി​യി​ൽ എ​ല്ലാ ജ​ന​ങ്ങ​ളും ഭാ​ഗ​വാ​ക്കാ​ക​ണ​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. 2013ലാ​ണ്​ ആ​ദ്യ​മാ​യി യു.​എ.​ഇ​യു​ടെ പ​താ​ക​ദി​നം ന​വം​ബ​ർ മൂ​ന്നി​ന്​ ആ​ച​രി​ക്കു​ന്ന​ത്. പ​ച്ച, വെ​ളു​പ്പ്, ക​റു​പ്പ്, ചു​വ​പ്പ്​ നി​റ​ങ്ങ​ളി​ലു​ള്ള യു.​എ.​ഇ​യു​ടെ പ​താ​ക, പ്ര​തീ​ക്ഷ​യെ​യും സ​മാ​ധാ​ന​ത്തെ​യും ക​രു​ത്തി​നെ​യും ധീ​ര​ത​യെ​യു​മാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്.

Tags:    

Similar News