അല്‍ ഐന്‍ മലയാളി സമാജത്തിന്റെ 40ാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2023-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫക്രുദീന്‍ അലി, ജനറല്‍ സെക്രട്ടറി സലിം ബാബു, ഖജാന്‍ജി ഇഫ്ത്തിക്കര്‍, മീഡിയ കണ്‍വീനര്‍ ലജീപ് കുന്നുംപുറത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ശൈലേഷ് മാസ്റ്റര്‍, കലാവിഭാഗം സെക്രട്ടറി സോഫി ബിബിന്‍, കായിക വിഭാഗം സെക്രട്ടറി ശ്രീജിത്ത്, ജീവകാരുണ്യ വിഭാഗം സെക്രട്ടറി ബിജു പി വേലായുധന്‍ തുടങ്ങി 28 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
1984 ല്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച അല്‍ ഐന്‍ മലയാളി സമാജം നാല് പതിറ്റാണ്ടായി അല്‍ ഐനിലെ മലയാളി സമൂഹത്തിനൊപ്പം നിലനില്‍ക്കുന്നു.കൊവിഡ് മഹാമാരിയുടെ നാളുകളില്‍ സമാജം അല്‍ ഐന്‍ സമൂഹത്തിന് വേണ്ടി ശക്തമായ ഇടപെടലുകളും നടത്തിയിട്ടുണ്ട്. അല്‍ ഐന്‍ലെ കലാ-സാംസ്‌കാരിക-കായിക ജീവകാരുണ്യ മേഖലകളിലുള്‍പ്പടെ ശക്തമായി സാന്നിധ്യമുറപ്പിച്ച അലൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് അല്‍ ഐന്‍ മലയാളി സമാജം.