അജ്മാനില്‍ ഇഫ്താർ ടെൻറ്​ അനുമതിക്ക്​ ഇ-സംവിധാനം

Update: 2024-02-22 11:44 GMT

എ​മി​റേ​റ്റി​ൽ ഇ​ഫ്താ​ർ ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന്​ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു. അ​ജ്മാ​നി​ലെ ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലാ​ണ് ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തി​ന്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ബോ​ഡി​ക​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച് റ​മ​ദാ​ൻ ടെൻറു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​വി​ധാ​നം ആ​രം​ഭി​ച്ച​തെ​ന്ന് ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ർ​യം അ​ൽ മ​മാ​രി പ​റ​ഞ്ഞു.

ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക​ൾ​ക്കാ​യി സൈ​റ്റു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, സേ​വ​ന​ത്തി​നു​ള്ള സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക, ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ ത​മ്മി​ലെ സേ​വ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സം​വി​ധാ​നം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ്, മു​നി​സി​പ്പാ​ലി​റ്റി ആ​ൻ​ഡ് പ്ലാ​നി​ങ്​ ഡി​പ്പാ​ർ​ട്ട്‌​മെൻറ്, ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, അ​ജ്മാ​നി​ലെ യൂ​നി​യ​ൻ ഓ​ഫ് ഇ​ല​ക്‌​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ എ​ന്നീ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

Tags:    

Similar News