മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അബുദാബി പോലീസ്

Update: 2023-11-13 06:14 GMT

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രൈവിംഗ് ശൈലികൾ റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്.

അബുദാബിയിലെ റോഡുകളിൽ സിഗ്നൽ കൂടാതെ വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിന് 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു. റോഡിൽ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുന്നത്, സിഗ്നൽ കൂടാതെ അശ്രദ്ധമായി റോഡിലെ ഒരു വരിയിൽ നിന്ന് മറ്റു വരികളിലേക്ക് തിരിയുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് മുതലായ ശീലങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് നേരത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags:    

Similar News