യുഎഇയിൽ കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ 54 ശതമാനം പേരെന്ന് റിപ്പോർട്ടുകൾ

Update: 2024-05-21 08:33 GMT

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​വ​സാ​ന പാ​ദ​ത്തി​ൽ മാ​ത്രം രാ​ജ്യ​ത്ത്​ 54 ശ​ത​മാ​നം നി​വാ​സി​ക​ൾ വി​വി​ധ ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​യ​താ​യി സൈ​ബ​ർ സു​ര​ക്ഷ വി​ഭാ​ഗം വെ​ളി​പ്പെ​ടു​ത്തി.

19 ശ​ത​മാ​നം പേ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പി​ലും അ​ക​പ്പെ​ട്ടു. രാ​ജ്യ​ത്തെ 56 ശ​ത​മാ​നം ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഡേ​റ്റ​ക​ൾ ചോ​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. വ്യാ​ജ വെ​ബ്​​സൈ​റ്റു​ക​ൾ, ഇ-​മെ​യി​ലു​ക​ൾ, സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പു​ക​ൾ, വ്യാ​ജ മെ​സേ​ജു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ്​ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത്. 19 ശ​ത​മാ​നം വ്യ​ക്തി​ക​ളെ ത​ട്ടി​പ്പു​കാ​ർ ല​ക്ഷ്യ​മി​ട്ട​പ്പോ​ൾ 37 ശ​ത​മാ​നം കോ​ർ​പ​റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളും ത​ട്ടി​പ്പു​ക​ളി​ൽ വീ​ണു. ​

ഇ-​മെ​യി​ൽ ത​ട്ടി​പ്പു​കാ​ർ ല​ക്ഷ്യ​മി​ട്ട​ത്​ 27 ശ​ത​മാ​നം പേ​രെ​യാ​ണ്. ഇ​ൻ​സ്റ്റ​ന്‍റ്​ മെ​സേ​ജു​ക​ൾ വ​ഴി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്​ 16 ശ​ത​മാ​നം പേ​രെ. സോ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ആ​ഴ്ച സൈ​ബ​ർ കൗ​ൺ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Tags:    

Similar News