ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഡിഫെൻസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

Update: 2024-04-10 07:29 GMT

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ ഏതാനം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി സിവിൽ ഡിഫെൻസ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ശരിയായ സമയങ്ങളിൽ നിർവഹിക്കേണ്ടതാണ്.
  • വാഹനങ്ങളിൽ അഗ്‌നിശമനോപകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • വാഹനങ്ങൾ ഓടിക്കുന്ന അവസരത്തിൽ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
  • വീടുകളിൽ അഗ്‌നിശമനോപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ, സ്‌മോക് ഡിറ്റക്ടറുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഗ്യാസ് സിലിണ്ടറുകൾ ശരിയായ രീതിയിൽ അടയ്ക്കേണ്ടതാണ്. ഇവ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ നിന്ന് മാറ്റി വെക്കേണ്ടതാണ്.
  • ഗ്യാസ് പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.
  • എമെർജൻസി വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകേണ്ടതാണ്.
  • അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്.
Tags:    

Similar News