അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം: ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍

Update: 2023-11-16 06:17 GMT

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പു​തു​താ​യി തു​റ​ന്ന ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ സ​ർ​വി​സ്​ തു​ട​ങ്ങി. ഇ​തോ​ടെ പു​തി​യ ടെ​ർ​മി​ന​ലി​ൽ നി​ന്ന് പൂ​ര്‍ണ​തോ​തി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 28 ആ​യി. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ മാ​റ്റം പൂ​ര്‍ത്തി​യാ​യ​തോ​ടെ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന ടെ​ര്‍മി​ന​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​ ടെ​ർ​മി​ന​ൽ എ. ​ഒ​രേ​സ​മ​യം 79 വി​മാ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള ടെ​ര്‍മി​ന​ലി​ല്‍ പ്ര​തി​വ​ര്‍ഷം 4.5 കോ​ടി യാ​ത്രി​ക​ര്‍ക്ക് വ​ന്നു​പോ​കാ​നാ​വും. ന​വം​ബ​റി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​കൊ​ണ്ട് 1557 വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍വി​സ് ന​ട​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ 7600 ലേ​റെ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തും. ഡി​സം​ബ​റി​ല്‍ 12220 വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക​യും 30 ല​ക്ഷ​ത്തോ​ളം പേ​ര്‍ ടെ​ര്‍മി​ന​ല്‍ വ​ഴി യാ​ത്ര ചെ​യ്യും.

ടെ​ര്‍മി​ന​ല്‍ മാ​റി​യെ​ത്തു​ന്ന യാ​ത്രി​ക​ര്‍ക്കാ​യി ടെ​ര്‍മി​ന​ലു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഷ​ട്ടി​ല്‍ ബ​സു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ടെ​ര്‍മി​ന​ല്‍ എ​യു​ടെ ഡോ​ര്‍ 7, ടെ​ര്‍മി​ന​ല്‍ മൂ​ന്നി​ന്‍റെ ഡോ​ര്‍ 5 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഷ​ട്ടി​ല്‍ ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ര്‍മി​ന​ലു​ക​ളി​ല്‍ ഒ​ന്നാ​യി മാ​റി​യ ടെ​ര്‍മി​ന​ല്‍ എ 7,42,000 ​ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 79 വി​മാ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള ടെ​ര്‍മി​ന​ലി​ലൂ​ടെ മ​ണി​ക്കൂ​റി​ല്‍ 11,000 യാ​ത്രി​ക​ര്‍ക്ക് സ​ഞ്ച​രി​ക്കാ​നാ​വും.

പ്ര​തി​വ​ര്‍ഷം 4.5 കോ​ടി യാ​ത്രി​ക​രെ ടെ​ര്‍മി​ന​ലി​ന് കൈ​കാ​ര്യം ചെ​യ്യാ​നാ​വും. സ്വ​യം സേ​വ​ന കി​യോ​സ്‌​കു​ക​ള്‍, ഇ​മി​ഗ്രേ​ഷ​ന്‍ ഇ ​ഗേ​റ്റു​ക​ള്‍, ബോ​ര്‍ഡി​ങ് ഗേ​റ്റു​ക​ള്‍, സു​ര​ക്ഷാ ചെ​ക് പോ​യ​ന്‍റു​ക​ള്‍ അ​ട​ക്കം ഒ​മ്പ​ത്​ പ്ര​ധാ​ന ബ​യോ​മെ​ട്രി​ക് ട​ച്ച് പോ​യ​ന്‍റു​ക​ളാ​ണ് ടെ​ര്‍മി​ന​ലി​ലു​ള്ള​ത്. പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ ഫേ​ഷ്യ​ല്‍ റെ​ക്ക​ഗ്നീ​ഷ്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങു​ക​യും ഇ​തി​ലൂ​ടെ യാ​ത്രി​ക​രു​ടെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കാ​നു​മാ​വും. നൂ​ത​ന ബാ​ഗേ​ജ് ഹാ​ന്‍ഡ്‌​ലി​ങ് സം​വി​ധാ​നം മ​ണി​ക്കൂ​റി​ല്‍ 19200 ബാ​ഗു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യും. 35000 ച​തു​ര​ശ്ര മീ​റ്റ​ര്‍ സ്ഥ​ലം ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ക്കും ഭക്ഷണ​ശാ​ല​ക​ള്‍ക്കു​മാ​യാ​ണ് മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Tags:    

Similar News