അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

Update: 2024-09-10 07:30 GMT

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി ഹൈ​ദ​രാ​ബാ​ദ്‌ ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​വ​സാ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​പ ക​രാ​റി​നു​ ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി, വ്യാ​പാ​ര-​വാ​ണി​ജ്യ രം​ഗ​ത്തെ പു​രോ​ഗ​തി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​ക ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ലും ഉ​ച്ച​വി​രു​ന്നി​ലും പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യും ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും സം​ബ​ന്ധി​ച്ചു. ചൊ​വ്വാ​ഴ്ച മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​യു.​എ.​ഇ വാ​ണി​ജ്യ ഉ​ച്ച​കോ​ടി​യി​ലും ഇ​രു​വ​രും പ​ങ്കെ​ടു​ക്കും.

Tags:    

Similar News