അബുദാബി നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് വകുപ്പാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
അബുദാബി നഗരത്തിന്റെ വ്യക്തിത്വം, മൂല്യങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന ചുവർച്ചിത്രങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. യു എ ഇയിലെ പ്രാദേശിക കലാകാരന്മാരും, എമിറാത്തി കലാകാരന്മാരും വരച്ച ചിത്രങ്ങളാണ് ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലെ ബസ് ഷെൽട്ടറുകൾ അലങ്കരിക്കുന്ന രീതിയിൽ സ്ഥാപിക്കുന്നത്.
.@AbuDhabiDMT has launched the Abu Dhabi Canvas initiative to install murals created by Emirati and UAE-based artists across Abu Dhabi, showcasing the city’s identity and values through public art. pic.twitter.com/Q3lIAVXL6m
— مكتب أبوظبي الإعلامي (@ADMediaOffice) March 20, 2024
ഇതിന്റെ ഭാഗമായി അൽ നഹ്യാൻ, അൽ ബതീൻ, അൽ മൻഹാൽ, അൽ മുശ്രിഫ്, അൽ ദാനഹ്, അൽ മുന്താസാഹ് തുടങ്ങിയ പ്രദേശങ്ങളിലെ ബസ് ഷെൽറ്ററുകളാണ് ഇത്തരത്തിൽ അലങ്കരിക്കുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.