ആ​ഗോ​ള സ്മാ​ർ​ട്ട് ന​ഗ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ അ​ബൂ​ദ​ബി

Update: 2024-04-10 07:36 GMT

ലോ​ക​ത്തി​ലെ സ്മാ​ര്‍ട്ട് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ത്തു സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലെ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ത​യാ​റാ​ക്കി​യ സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക 2024ല്‍ ​പ​ത്താം സ്ഥാ​ന​മാ​ണ് അ​ബൂ​ദ​ബി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് അ​ബൂ​ദ​ബി പ​ത്താം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. സ്മാ​ര്‍ട്ട് ന​ഗ​ര​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും ജീ​വി​ത, പ​രി​സ്ഥി​തി, ഉ​ള്‍ക്കൊ​ള്ള​ല്‍ നി​ല​വാ​ര​വും വി​ല​യി​രു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

142 ന​ഗ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ അ​ഞ്ചു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ദു​ബൈ പ​ട്ടി​ക​യി​ല്‍ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. റി​യാ​ദ് 25, ദോ​ഹ 48, മ​ക്ക 52, ജി​ദ്ദ 55, മ​ദീ​ന 74, മ​സ്‌​ക​ത്ത് 88, തെ​ല്‍ അ​വീ​വ് 94, അ​ല്‍ ഖോ​ബാ​ര്‍ 99, കൈ​റോ 114 തു​ട​ങ്ങി​യ​വ​യാ​ണ് മേ​ഖ​ല​യി​ല്‍ നി​ന്ന് പ​ട്ടി​ക​യി​ലി​ടം നേ​ടി​യ മ​റ്റു ന​ഗ​ര​ങ്ങ​ള്‍.

സു​ര​ക്ഷ(87.4 ശ​ത​മാ​നം), സം​സ്‌​കാ​ര​വും വി​നോ​ദ​വും(88.7), പൊ​തു​ഗ​താ​ഗ​തം(83.8), ഹ​രി​ത ഇ​ട​ങ്ങ​ള്‍(84.7), വൈ​ദ്യ സേ​വ​നം(86.3) എ​ന്നി​വ​യാ​ണ് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ല്‍ അ​ബൂ​ദ​ബി​ക്ക് സൂ​ചി​ക​യി​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന പോ​യ​ന്റു​ക​ള്‍. സൂ​റി​ച്ചാ​ണ് പ​ട്ടി​ക​യി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം വ​ര്‍ഷ​വും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. ഓ​സ്​​ലോ ര​ണ്ടാം സ്ഥാ​ന​വും കാ​ന്‍ബ​റ മൂ​ന്നാം സ്ഥാ​ന​വും ജ​നീ​വ നാ​ലാം സ്ഥാ​ന​വും നേ​ടി. സിം​ഗ​പ്പൂ​രാ​ണ് അ​ഞ്ചാ​മ​ത്. കോ​പ​ന്‍ഹേ​ഗ​ന്‍ ആ​റും ലൈ​സേ​ന്‍ ഏ​ഴും ല​ണ്ട​ന്‍ എ​ട്ടും ഹെ​ല്‍സി​ങ്കി ഒ​മ്പ​തും സ്ഥാ​നം നേ​ടി.

Tags:    

Similar News