എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ITC 2024 മാർച്ച് 10-നാണ് ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ റമദാനിലുടനീളം രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ (തിങ്കൾ മുതൽ ശനി വരെ) പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.
تعلن دائرة البلديات والنقل والجهات التابعة عن مواعيد تقديم خدماتها خلال الشهر الفضيل#رمضان #الامارات #ابوظبي #البلديات #مواقيت #مواصلات_الإمارات #حدائق #رمضان_يجمعنا pic.twitter.com/hDF92xYQ4w
— دائرة البلديات والنقل (@AbuDhabiDMT) March 10, 2024
DARB ടോൾ ഗേറ്റ് സംവിധാനങ്ങളിൽ ഫീ ഈടാക്കുന്നത് റമദാനിലും തുടരുന്നതാണ്. എന്നാൽ ടോൾ ഈടാക്കുന്ന തിരക്കേറിയ സമയക്രമങ്ങൾ രാവിലെ 8 മുതൽ 10 വരെയും, വൈകീട്ട് 2 മുതൽ 4 വരെയുമായി (തിങ്കൾ മുതൽ ശനി വരെ) പുനഃക്രമീകരിക്കുന്നതാണ്. ഞായറാഴ്ചകളിൽ ടോൾ ഒഴിവാക്കിയിട്ടുണ്ട്.