ദുബായിൽ 1000-ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോൺ നടന്നു

Update: 2024-11-13 12:08 GMT

വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്,-ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിവിധ സ്ട്രാറ്റജിക് പാർണർമാരുടെ സഹകരണത്തോടെ മാരത്തോൺ സംഘടിച്ചത്. ദുബായ് സ്പോർട്ട് കൗൺസിൽ,തഖ്‌തീർ അവാർഡ്,ആസ്റ്റർ ഹോസ്പിറ്റൽ, Emcan തുടങ്ങിയവരുടെ പിന്തുണയോടെ, മുഹൈസിനയിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികൾ പങ്കെടുത്തു

ദുബായ് ഫിറ്റ്നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്പോർട്സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവൻ്റ് .പരിപാടിയിൽ ദുബായ് ജി ഡി ആർ എഫ് എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും മറ്റു ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും മാരത്തോണിൽ പങ്കെടുത്തുഓടിയത് തൊഴിലാളികൾക്കിടയിൽ ആവേശമായി.

ക്ഷേമവും സാമൂഹിക ഇടപെടലും വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിൽ ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു സംരംഭം. കമ്മ്യൂണിറ്റി പിന്തുണയോടെ വിവിധ പാശ്ചാത്തലങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഒന്നിപ്പിക്കുന്നക്കുന്ന മാരത്തോൺ ബന്ധങ്ങളുടെ പ്രാധാന്യത്തെ കൂടുതൽ അടിവരയിടുന്നു. തിരക്കേറിയ നഗരത്തിൽ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുൻഗണന നൽകാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. വിജയികളായ തൊഴിലാളികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

Tags:    

Similar News