എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ 1000 ദിർഹം

Update: 2023-01-27 12:43 GMT

കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. കാലപരിധി കഴിഞ്ഞ് 30 ദിവസം പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം വീതമാണ് പിഴ ഈടാക്കുക. ഈയിനത്തിൽ പരാമവധി 1000 ദിർഹം വരെ ഈടാക്കും. 

വീസാ വിവരങ്ങളുമായി എമിറേറ്റ്‌സ് ഐഡി ബന്ധിപ്പിച്ചതിനാൽ വീസ തീരുന്നതിനൊപ്പം ഐഡി കാർഡും പുതുക്കുകയാണ് വേണ്ടത്. പുതുക്കിയിട്ടില്ലെങ്കിൽ ഐസിപിയുടെ വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്പിലോ റജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് നേരിട്ടു പുതുക്കാവുന്നതാണ്.

Similar News