ദുബൈയിൽ വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

Update: 2023-07-25 05:25 GMT

വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴയെന്ന മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. ബാങ്ക് കാർഡുകൾ വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ പുനർ നിർമിക്കുകയോ, വ്യാജ രേഖ ചമച്ച് ഇലക്ട്രോണിക് പേയ്‌മെൻറ് നടത്തുകയോ ചെയ്താൽ തടവ് ശിക്ഷയോടൊപ്പം 500,000 ദിർഹമാണ് കുറഞ്ഞ പിഴ. ഇത് 20 ലക്ഷം ദിർഹം വരെ ഉയർന്നേക്കാം.

വ്യാജ ഇലക്ട്രോണിക് പേയ്‌മെൻറ് കണ്ടെത്തിയാൽ 2021ലെ ഫെഡറൽ നിയമ പ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടി വരും. സർക്കാർ സ്ഥാപനങ്ങളുടേയോ, അംഗീകൃത സംഘടനകളുടോ ഇലക്ട്രോണിക് രേഖകളുടെ വ്യാജ പകർപ്പ് നിർമിച്ചാൽ ഒന്നര ലക്ഷം മുതൽ ഏഴര ലക്ഷം വരെ പിഴയും തടവും ലഭിക്കും. വ്യാജ രേഖകൾ നിർമിച്ചാൽ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കും. സർക്കാർ സ്ഥാപനങ്ങളുടെ ഐ ടി സംവിധാനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചാൽ തടവും അഞ്ചു ലക്ഷം ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ.

Tags:    

Similar News