അബുദാബി എമിറേറ്റിലെ ദൈർഘ്യമേറിയ ടണൽ പാതയിൽ 5071 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു

Update: 2024-05-20 07:28 GMT

എ​മി​റേ​റ്റി​ലെ ദൈ​ർ​ഘ്യ​മേ​റി​യ ട​ണ​ൽ പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ ട​ണ​ലി​ലെ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ അ​ബൂ​ദ​ബി ഗ​താ​ഗ​ത അ​തോ​റി​റ്റി ന​വീ​ക​രി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 6.3 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യി​ൽ 5,017 എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ണ്​ പു​തു​താ​യി സ്ഥാ​പി​ച്ച​ത്.

രാ​ജ്യ​ത്തെ ന​ഗ​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ക​യും ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്.

ഇ​തു​വ​ഴി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്ന തു​ക വ​ലി​യ തോ​തി​ൽ കു​റ​ക്കാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം, എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​തു​വ​ഴി വൈ​ദ്യു​തി ഉ​പ​യോ​ഗം 17 ശ​ത​മാ​നം കു​റ​ക്കാ​നും സാ​ധി​ക്കും. റോ​ഡു​ക​ളു​ടെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളും സ​മ​യ​ങ്ങ​ളും അ​നു​സ​രി​ച്ച്​ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വെ​ളി​ച്ച​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ക്കാ​നാ​കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം പ​ക​ൽ നേ​ര​ങ്ങ​ളി​ൽ കു​റ​ക്കാ​ൻ സാ​ധി​ക്കും.

അ​തേ​സ​മ​യം, ട​ണ​ലി​ന​ക​ത്ത്​ രാ​ത്രി സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ന​വീ​ക​രി​ച്ച്​ ഡ്രൈ​വ​ർ​മാ​രു​ടെ ദൃ​ശ്യ​പ​ര​ത വ​ർ​ധി​പ്പി​ക്കാ​നും അ​തു​വ​ഴി റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​മാ​യ രീ​തി​യി​ലേ​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സു​സ്ഥി​ര​മാ​യ വി​ക​സ​ന​മാ​ണ്​ യു.​എ.​ഇ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

Tags:    

Similar News