രണ്ടാം ആഗോള മാധ്യമ കോൺഗ്രസ് അബൂദബിയിൽ; 1200ൽ ഏറെ മാധ്യമ പ്രതിനിധികൾ പങ്കെടുക്കും

Update: 2023-07-12 07:32 GMT

രണ്ടാമത് ആഗോള മാധ്യമ കോണ്‍ഗ്രസ് നവംബറിൽ അബൂദബിയില്‍ നടക്കും. മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചര്‍ച്ച നടക്കും. നവംബര്‍ രണ്ടാം വാരത്തിൽ അബൂദബി നാഷനൽ എക്‌സിബിഷന്‍ സെൻററാണ്​ കോൺഗ്രസിന്​ വേദിയാവുക.

ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി 1200 ൽ ഏറെ മാധ്യമ വിദഗ്ധര്‍ പങ്കെടുക്കും. ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, ഇന്നവേഷന്‍ ഹബ് എന്നിവ കോൺഗ്രസി​െൻറ ഭാഗമാണ്​. 42 രാജ്യങ്ങളില്‍ നിന്നുള്ള 193 അന്താരാഷ്ട്ര മാധ്യമ സ്​ഥാപനങ്ങൾ പങ്കാളിത്തം വഹിക്കും. മാധ്യമ മേഖലയിലെ വിദഗ്ധർക്കു പുറമെ വ്യവസായികള്‍, വിദ്യാര്‍ഥികള്‍, നിരൂപകർ എന്നിവരും പങ്കെടുക്കും.

നിര്‍മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക്​ കോണ്‍ഗ്രസിൽ ഊന്നൽ നൽകും. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ് യാ​െൻറ രക്ഷാധികാരത്തിലാണ്​ സമ്മേളനം . ആഗോള സുസ്ഥിര വികസനം ത്വരിതപ്പെടുത്തുന്നതിൽ പ്രാദേശിക, അന്തര്‍ദേശീയ തലത്തിൽ മാധ്യമങ്ങളുടെ പങ്ക് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് വാം ഡയറക്ടര്‍ ജനറലും ജി.എം.സി. ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ജലാല്‍ അല്‍ റഈസി പറഞ്ഞു.

Tags:    

Similar News