അബുദാബിയിൽ 218 കോടി ദിർഹമിന്റെ ഭവന പദ്ധതി ; അനുമതി നൽകി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ

Update: 2024-04-15 08:58 GMT

218കോ​ടി ദി​ര്‍ഹ​മി​ന്റെ ഭ​വ​ന പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്യാ​ൻ. 1,502 സ്വ​ദേ​ശി പൗ​ര​ന്മാ​ര്‍ക്കാ​യാ​ണ് പാ​ക്കേ​ജ്. ഭ​വ​ന വാ​യ്പ​ക​ള്‍, റെ​ഡി​മെ​യ്ഡ് വീ​ടു​ക​ള്‍, താ​മ​സ​സ്ഥ​ല​ത്തി​നു​ള്ള ഗ്രാ​ന്‍ഡ് എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് പാ​ക്കേ​ജ്. മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍, വി​ര​മി​ച്ച​വ​രും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​മാ​യ​വ​ര്‍, കു​ടും​ബ​നാ​ഥ​ന്‍മാ​ര്‍ മ​രി​ച്ച കു​ടും​ബ​ങ്ങ​ള്‍ എ​ന്നി​വ​രെ പാ​ക്കേ​ജ് പ്ര​കാ​രം വാ​യ്പാ തി​രി​ച്ച​ട​വി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

95 സ്വ​ദേ​ശി​ക​ള്‍ക്കാ​യി 9.8 കോ​ടി ദി​ര്‍ഹ​മാ​ണ് ഇ​ങ്ങ​നെ ഒ​ഴി​വാ​ക്കു​ന്ന​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് അൽ നഹ്യാന്റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പു​തി​യ പാ​ക്കേ​ജി​ന്റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ 2012ല്‍ ​അ​ബൂ​ദ​ബി ഹൗ​സി​ങ് അ​തോ​റി​റ്റി സ്ഥാ​പി​ത​മാ​യ ശേ​ഷം ഭ​വ​ന സ​ഹാ​യ​മാ​യി ചെ​ല​വ​ഴി​ച്ച പ​ണം 1490 കോ​ടി ദി​ര്‍ഹ​മാ​യി ഉ​യ​ര്‍ന്നു. ക​ഴി​ഞ്ഞ​മാ​സം 350കോ​ടി ദി​ര്‍ഹം ചെ​ല​വു​വ​രു​ന്ന 1146 വി​ല്ല​ക​ളു​ടെ പ​ദ്ധ​തി​ക്ക് ശൈ​ഖ് ഖാ​ലി​ദ് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. അ​ല്‍ റാ​ഹ ബീ​ച്ചി​ലാ​ണ് വി​ല്ല​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. 2027 അ​വ​സാ​ന പാ​ദ​ത്തി​ല്‍ വി​ല്ല​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​വും. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​ട്ടേ​റെ ഭ​വ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    

Similar News