പതിനഞ്ചാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 16-ന് ആരംഭിക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. അൽ ദഫ്റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള 2024 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെ നീണ്ട് നിൽക്കുന്നതാണ്.
Under the patronage of Hamdan bin Zayed, the 15th Al Dhafra Water Festival will take place 16-25 February 2024 at Al Mughira Beach, Al Dhafra Region. The event, organised by Abu Dhabi Heritage Authority and Abu Dhabi Marine Sports Club, will feature traditional and modern races. pic.twitter.com/wTtEMUDh74
— مكتب أبوظبي الإعلامي (@ADMediaOffice) February 14, 2024
യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം. ഇതിന്റെ ഭാഗമായി അറബി പായ്ക്കപ്പലുകളുടെ മത്സരയോട്ടം, ബീച്ച് സ്പോർട്സ്, നാടോടി കലാരൂപങ്ങൾ, സംഗീതപരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്. മേഖലയിലെ പുരാതനമായ ജീവിതരീതികൾ അടുത്തറിയാൻ സഹായിക്കുന്ന ഒരു പരമ്പരാഗത ചന്തയും ഈ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ദിവസവും വൈകീട്ട് നാല് മണിമുതൽ രാത്രി 10 മണിവരെയാണ് ഈ പരമ്പരാഗത ചന്തയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.