യുവ പ്രകൃതി സംരക്ഷകരെ പിന്തുണയ്ക്കാൻ 15 ലക്ഷം ഡോളർ അനുവദിച്ചു

Update: 2024-07-03 08:53 GMT

യു​വ പ്ര​കൃ​തി സം​ര​ക്ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് 15 ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ചു. പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് നി​ർ​ണാ​യ​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​ണ് പ​ണം വി​നി​യോ​​ഗി​ക്കു​ക​യെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് അ​റി​യി​ച്ചു. ​വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ​ഗ​വേ​ഷ​ക​ർ​ക്കും മ​റ്റു​മാ​യി മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് പ​ണം വി​നി​യോ​​ഗി​ക്കും.

ജൈ​വ​വൈ​വി​ധ്യ മാ​റ്റ​ത്തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​ഗ്ലോ​ബ​ൽ എ​ൻ​വ​യ​ൺ​മെ​ന്‍റ്​ ഫെ​സി​ലി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക​ത്തു​ട​നീ​ള​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ യു​വ പ്ര​കൃ​തി സം​ര​ക്ഷ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​തി​വ​ർ​ഷം അ​ഞ്ചു​ല​ക്ഷം ഡോ​ള​ർ വീ​ത​മാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ വ​രും ത​ല​മു​റ​യി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​ര​വ​ധി ​ഗ​വേ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​താ​യി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ടി​ന്‍റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നി​കോ​ളാ​സ് ഹേ​ർ​ഡ് പ​റ​ഞ്ഞു.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു​ള്ള സം​ര​ക്ഷ​ക​ർ​ക്കാ​ണ് ഇ​ത്ത​രം പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2008ൽ ​മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് മു​ത​ൽ 2.4 കോ​ടി ഡോ​ള​റി​ന്‍റെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

170ലേ​റെ രാ​ജ്യ​ങ്ങ​ളി​ലെ 2800ല​ധി​കം പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ​ഗ്രാ​ൻ​ഡി​നു​മാ​യി www.speciesconservation.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Tags:    

Similar News