ദു​ബൈ​യി​ൽ വാ​ട​ക ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ​ 12 ല​ക്ഷം ദി​ർ​ഹം

Update: 2024-09-06 06:32 GMT

ദുബായ് എ​മി​റേ​റ്റി​ലെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ദു​ബൈ ത​ർ​ക്ക പ​രി​ഹാ​ര കേ​ന്ദ്ര (ആ​ർ.​ഡി.​സി)​ത്തി​ന്​ 12 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി. അ​ബ്​​ദു​ല്ല അ​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി​യാ​ണ്​ ആ​ർ.​ഡി.​സി​യു​ടെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന യാ​ദ്​ അ​ൽ ഖൈ​ർ ക​മ്മി​റ്റി​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ​ത്.

സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കു​ശേ​ഷം സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും സ​ഹാ​യ​ധ​നം കൈ​മാ​റു​ക​യെ​ന്ന്​ ആ​ർ.​ഡി.​സി ചെ​യ​ർ​മാ​ൻ ജ​ഡ്ജ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ മൂ​സ മു​ഹ​മ്മ​ദ്​ അ​റി​യി​ച്ചു.

ചി​ല വ്യ​ക്തി​ക​ളും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കാ​യി വ്യ​ക്തി​പ​ര​മാ​യി ആ​ർ.​ഡി.​സി​ക്ക്​ സ​ഹാ​യം വാ​ഗ്ദാ​നം​ചെ​യ്യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​ത​രം വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ന്യാ​യ​മാ​യ രീ​തി​യി​ൽ സ​ഹാ​യം​ചെ​യ്യാ​റു​ണ്ട്. കേ​സി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ഴി​യാ​വു​ന്ന രീ​തി​യി​ൽ സ​ഹാ​യി​ക്കു​ക​​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

Similar News