അടുത്ത സാമ്പത്തിക വർഷം മുതൽ ബിസിനസുകൾക്ക് 9 % നികുതി ഏർപ്പെടുത്തി യു എ ഇ

Update: 2022-12-10 10:52 GMT

 

യു എ ഇ : അടുത്ത സാമ്പത്തിക വർഷം മുതൽ ബിസിനസുകൾക്ക് നികുതിയേർപ്പെടുത്തി യു എ ഇ. പുതിയ നികുതി നിയമ പ്രകാരം, 375,000 ദിർഹത്തിന് മുകളിൽ ലാഭം നേടുന്ന കമ്പനികൾക്കാണ് ഒമ്പത് ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നിനോ അതിന് ശേഷമോ ആരംഭിക്കുന്ന 2023 സാമ്പത്തിക വർഷം മുതൽ യുഎഇയിലെ ബിസിനസുകൾക്ക് നികുതി ബാധകമാകും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനുമായാണ് 375,000 ദിർഹത്തിന്റെ പരിധി ഉൾപ്പെടുത്തിയിരിക്കുന്നത്.

കോർപ്പറേറ്റ് നികുതി ചുമത്തുന്നത് ബിസിനസ്സിന്റെ മൊത്തം വിറ്റുവരവിനല്ല, അല്ലാതെ നേടിയ ലാഭത്തിനാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായി, വ്യക്തികളുടെ ശമ്പളത്തിനോ ജോലിയിൽ നിന്നുള്ള വരുമാനത്തിനോ കോർപ്പറേറ്റ് നികുതി ബാധകമല്ല. കൂടാതെ, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നോ സേവിംഗ്സ് പ്രോഗ്രാമുകളിൽ നിന്നോ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്നോ വ്യക്തിഗതമായി നേടുന്ന വ്യക്തിഗത വരുമാനം നികുതിക്ക് വിധേയമല്ല. സർക്കാരിന്റെ വരുമാനം ലഭിക്കുന്നതിനായി മിക്കവാറും എല്ലാ രാജ്യങ്ങളിലും ബിസിനസുകൾക്ക് കോർപ്പറേറ്റ് നികുതി ചുമത്തുന്നുണ്ട്. യുഎഇയുടെ ആഗോള സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ നികുതി സംവിധാനത്തിലൂടെ സാധിക്കുന്നു.

Similar News