ദുബായിലെ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി RTA

Update: 2023-10-24 13:16 GMT

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത തുടങ്ങിയ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം ഈ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.  ഈ പദ്ധതിയുടെ ഭാഗമായി അകെ 38 കിലോമീറ്റർ ദൈർഘ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 19 കിലോമീറ്റർ റോഡ് വർക്കുകളും, നിലവിലുള്ള 19 കിലോമീറ്റർ നീളത്തിലുള്ള തെരുവുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും ഉൾപ്പെടുന്നു.

ജനസംഖ്യാ വളർച്ച, നഗര വികസനം, താമസക്കാരുടെ ക്ഷേമം എന്നിവ മെച്ചപ്പെടുത്താനും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്. മർഘാം മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൈഡൈവ് ദുബായ്ക്ക് സമീപം ദുബായ്-അൽ ഐൻ റോഡിൽ 5 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതാണ്.

ലെഹ്ബാബിലെ പദ്ധതിയിൽ 5 കിലോമീറ്റർ റോഡുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, വഴിവിളക്കുകൾ എന്നിവ ഉൾപ്പെടുന്നു. അൽ ലിസെലിയിൽ 7 കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ, ഹത്തയിൽ 2 കിലോമീറ്റർ റോഡുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News