യു എ ഇ : മയക്കുമരുന്ന് കൈവശം വച്ചതിന് സ്വദേശിക്ക് 60000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. തെളിവെടുപ്പിൽ പ്രതി മയക്ക് മരുന്ന് ഉപയോഗിച്ചതാണ് കണ്ടെത്തി. വാട്സപ് വഴി മയക്കുമരുന്ന് വാങ്ങാൻ ശ്രമിക്കുകയും പ്രസ്തുത അക്കൗണ്ടിലേക്ക് മയക്കുമരുന്നിന്റെ പണം അയച്ചുകൊടുക്കുകയുമായിരുന്നു. പ്രതി സ്വന്തം ഉപയോഗത്തിനായാണ് മയക്ക് മരുന്ന് വാങ്ങാൻ പണം അയച്ചത്.
മയക്ക് മരുന്ന് നൽകുന്ന വ്യക്തിയുമായി നേരിട്ട് ഇടപാടുകൾ നടത്താതെ വാട്സാപ്പ് വഴി സന്ദേശങ്ങൾ കൈ മാറുകയും പണം അക്കൗണ്ടിലേക്ക് ലഭിച്ചതിനു ശേഷം മയക്കു മരുന്ന് പ്രത്യേക സ്ഥലത്ത് വച്ചതായി സന്ദേശം ലഭിക്കുകയുമാണ് ചെയ്യാറുള്ളതെന്ന് പ്രതി പറഞ്ഞു.ഇടപാട് നടത്തുന്നത് ഏഷ്യൻ സ്വദേശിയുമായി ആണെന്ന് മാത്രമേ തനിക്ക് അറിയുകയുള്ളൂഎന്നും പ്രതി പറഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ പ്രതിയുടെ കൈവശം ക്രിസ്റ്റൽ രൂപത്തിലുള്ള മയക്ക് മരുന്ന് കണ്ടെടുത്തു. സ്വന്തം വീട്ടിൽ ബെഡിനു താഴെയായി ബോക്സിൽ സൂക്ഷിച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്.