ആഗോള ചരക്കു ഗതാഗത സൗകര്യങ്ങൾ ഉയർത്താൻ 400 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎ ഇ

Update: 2022-12-14 09:52 GMT


അബുദാബി : ആഗോള വ്യാപാരരംഗത്ത് മുന്നേറാനൊരുങ്ങി യു എ ഇ. പ്രാദേശിക രാജ്യാന്തര ചരക്കു ഗതാഗതതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഖലീഫ പോർട്ടിൽ 400 കോടി ദിർഹത്തിന്റെ വികസന പദ്ധതി പ്രഖ്യാപിച്ചു. മേഖലയുടെ തുറമുഖ കവാടമാകാനൊരുങ്ങുന്ന ഖലീഫ പോർട്ടിന്റെ പ്രാദേശിക, രാജ്യാന്തര ചരക്കുഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയാണിത്. വികസന പദ്ധതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഖലീഫ തുറമുഖത്ത് പുതിയ സൗത്ത് ക്വേ തുറക്കുന്നതോടെ ആഗോള വ്യാപാര രംഗത്ത് യുഎഇയുടെ സ്ഥാനം ഉയർത്താൻ സഹായകമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും വൈവിധ്യവൽക്കരണത്തിനും ഇതു മുതൽകൂട്ടാകും. ഉദ്ഘാടന ചടങ്ങിൽ അബുദാബി പോർട്സ് ഗ്രൂപ്പ് ചെയർമാൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി, സിഇഒ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ഷംസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Similar News