ഭിക്ഷാടനവും, ഭിക്ഷ ദാനവും കുറ്റകരം ; ക്യാമ്പയിൻ ആരംഭിച്ച് അബുദാബി പോലീസ്

Update: 2022-12-19 12:23 GMT


ദുബായ് : രണ്ടു മാസത്തിനുള്ളിൽ 159 ഭിക്ഷക്കാരെ പിടികൂടി അബുദാബി പോലീസ് . നവംബർ 6 മുതൽ ഡിസംബർ 12 വരെ നടത്തിയ നിരീക്ഷണത്തിലാണ് ഭിക്ഷാടനം ചെയ്യുന്നവർ പിടിയിലായത്. ഇതിന്റെ ഭാഗമായി ഭിക്ഷ യാചിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി ക്യാമ്പയിനുകൾ ആരംഭിച്ചിച്ചതായി പോലീസ് അറിയിച്ചു . ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ജനങ്ങളുടെ അനുതാപം പിടിച്ചു പറ്റുന്നതിനായി പറയുന്ന കഥകൾ വിശ്വസിച്ച് ഭിക്ഷ നൽകുന്നത് ശ്രദ്ധയിപ്പെട്ടാൽ നടപടികൾ കൈക്കൊള്ളും. പള്ളികൾ, കാറുകൾ മുതലായ ഇടങ്ങളിൽ ഭിക്ഷക്കാർ കാർഡുകൾ പതിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുമധ്യത്തിൽ ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസ് നമ്പറായ 999 ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Similar News