ഗോൾഡൻ വിസയുള്ളവർക്ക് പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം

Update: 2022-12-16 11:50 GMT

യു എ ഇ ; ഗോൾഡൻ വിസയുള്ളവർക്ക് ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം. സ്പോൺസർ ചെയ്യാൻ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ പ്രത്യേക പരിധിയില്ല. വീട്ടുജോലിക്കാർ, പാചകക്കാർ, ആയമാർ, തോട്ടക്കാർ, ഫാമിലി ഡ്രൈവർ, കൃഷിപ്പണിക്കർ, ട്യൂഷൻ ടീച്ചർ, പ്രൈവറ്റ് നേഴ്സ്, പേർസണൽ ട്രെയ്‌നേഴ്‌സ്, പേർസണൽ അസ്സിസ്റ്റന്റ്സ്, കാവൽക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകളെയാണ് ഗോൾഡൻ വിസക്കാർക്ക് സ്പോൺസർ ചെയ്യാൻ സാധിക്കുക. ഗോൾഡൻ വിസ കൂടാതെ ചില വിഭാഗങ്ങളിൽ പെട്ട പ്രവാസികൾക്കും ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ആവാൻ സാധിക്കും.

ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ സാധിക്കുന്നവർ


* 25000 ദിർഹത്തിന് മുകളിൽ വേതനമുള്ള വ്യക്തിക്കോ കുടുംബത്തിനോ, ഗാർഹിക തൊഴിലാളികലെ സ്പോൺസർ ചെയ്യാം.

*യു എ ഇ നിയമപ്രവരം സ്‌പോൺസർഷിപ്പ് നൽകാൻ അവകാശമുള്ള വ്യക്തികൾ

* അംഗീകൃത മെഡിക്കൽ കവറേജുള്ള രോഗികൾ, അവരുടെ കുടുംബാംഗങ്ങൾക്ക് 15,000 ദിർഹത്തിന് മുകളിൽ പ്രതിമാസ വരുമാനമുണ്ടെങ്കിൽ

* ജഡ്ജ് ; ലീഗൽ കൗൺസിലർ മുതലായ ഉയർന്ന തസ്തികയിൽപ്പെട്ട ഉദ്യോഗസ്ഥർ.

എന്നാൽ 18 വയസിനു താഴെയുള്ളവരെ ഗാർഹിക തൊഴിലിനായി അനുവദിക്കില്ല.കൃത്യമായ വേതനം, തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ലീവ്,ദിവസം 12 മണിക്കൂർ വിശ്രമം, വർഷത്തിൽ 30 ദിവസം വേതനത്തോട് കൂടിയ ലീവ്, മെഡിക്കൽ ഇൻഷുറൻസ്, രണ്ട് വർഷം കൂടുമ്പോൾ സ്വദേശത്തേക്ക് പോയി വരാനുള്ള വിമാന ടിക്കറ്റ്, ഭക്ഷണം,എന്നിവ ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പ് വരുത്തണം.

Similar News