ദുബായ് ഹരിതാഭമാകാൻ ഒരുങ്ങുന്നു, ഒപ്പം പതിനായിരത്തിലധികം ജോലി സാധ്യതകളും

Update: 2022-12-14 11:07 GMT


ദുബായ് : ദുബായിൽ അഗ്രി ടൂറിസം പദ്ധതി ഒരുങ്ങുന്നു. കാർഷിക മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വിനോദ സഞ്ചാരമേഖലയെ കൂടി കോർത്തിണക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക മേഖലയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാർഷിക വിനോദസഞ്ചാര പദ്ധതിയിലൂടെ എമിറേറ്റിൽ 10000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കൂടാതെ ഗ്രാമീണ നഗരങ്ങളെ ജനപ്രിയ കേന്ദ്രങ്ങൾ ആക്കി മാറ്റുകയും പദ്ധതിയുടെ ലക്ഷ്യമാണ്. നഗരങ്ങളെ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധ നേടിയ യു ആർ ബിയുടെ മേൽനോട്ടത്തിലാണ് ഹരിത സമ്പദ് വ്യവസ്ഥയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതി ഒരുങ്ങുന്നത്. ഭക്ഷ്യസുരക്ഷയോടൊപ്പം വിനോദങ്ങളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


അഗ്രി ടൂറിസം പദ്ധതിയുടെ നേട്ടങ്ങൾ

*വിദ്യാഭ്യാസം സാഹസികത എന്നിവ ലക്ഷ്യമാക്കി ഒട്ടേറെ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് പദ്ധതിയിലൂടെ ലഭ്യമാകും.

*കർഷകർക്ക് ഉപഭോക്താക്കളുമായും നേരിട്ട് കച്ചവടം നടത്തി പ്രാദേശിക ഉത്പന്നങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കും.

* പൈതൃക സംരക്ഷണ കേന്ദ്രം ഇക്കോ ടൂറിസം അഗ്രി ടെക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും പുതിയ ഹബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്.

*പ്രകൃതി പുരാവസ്തു കേന്ദ്രങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളും.

* നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളിൽ നിന്നും അഗ്രി ടൂറിസം പദ്ധതി പ്രദേശത്തേക്ക് സർവീസുകൾ വർധിപ്പിക്കും.

*പ്രദേശത്തെ പരിസ്ഥിതി സൗഹൃദം ആക്കുന്നതിനായി 20 കിലോമീറ്റർ ആയിരത്തിൽ സൈക്കിൾ പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.

*സാഹസികതയും വിരോധവും കുതിര ഒട്ടക സവാരികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

*കർഷകരെ പിന്തുണയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും അഗ്രി ടെക് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും.

*കായികം, ആരോഗ്യം, ക്ഷേമം എന്നീ രംഗങ്ങളിൽ ഉന്നത നിലവാരമുള്ള സൗകര്യങ്ങൾ തയ്യാറാക്കും മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കും *ദുബായിലെ ഗ്രാമീണ ഉപ നഗരങ്ങളെ ജനപ്രിയ കേന്ദ്രങ്ങൾ ആക്കി മാറ്റും

Similar News