വിസിറ്റ് വിസ പുതുക്കാൻ ഇനി രാജ്യം വിടണമെന്ന് ട്രാവൽ ഏജൻസി റിപ്പോർട്ടുകൾ

Update: 2022-12-14 06:30 GMT


ദുബായ് : രാജ്യത്തിനകത്ത് നിന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കുന്ന സംവിധാനം നിർത്തലാക്കിയതായി റിപ്പോർട്ടുകൾ. യു എ ഇ പ്രാദേശിക പത്രറിപ്പോർട്ട് അനുസരിച്ച് രാജ്യത്തിനകത്ത് നിന്നുകൊണ്ട് ഇനി മുതൽ വിസിറ്റ് വിസ പുതുക്കാൻ സാധിക്കില്ലെന്നാണ് ട്രാവൽ ഏജൻസി കൾ അറിയിച്ചിരിക്കുന്നത്. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾക്കാണ് ഇത് ബാധകമാവുക. ഇതോടെ മറ്റ് എമിറേറ്റുകളിൽ സന്ദർശക വിസയിലുള്ളവർ കാലാവധി കഴിയുമ്പോൾ രാജ്യത്തിന് പുറത്തുപോയി പുതിയ വിസയിൽ വരേണ്ടിവരും. ദുബായ് എമിറേറ്റിലെ വിസയുള്ളവർക്ക് രാജ്യം വിടാതെ വിസ പുതുക്കുന്നതിനായി വലിയ തുക നൽകേണ്ടി വരുമെന്നാണ് നിലവിലെ വിവരം.

കോവിഡിന് മുൻപ് വരെ രാജ്യം വിടാതെ വിസിറ്റ് വിസ പുതുക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ നിയമം നിർത്തലാക്കുകയായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയ സാഹചര്യത്തിൽ ഇളവ് പിൻവലിച്ചതായാണ് ട്രാവൽ ഏജൻസികൾക്ക് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ചിരിക്കുന്ന അറിയിപ്പ്. നിലവിൽ ദുബായ്, അബുദാബി വിസിറ്റ് വിസകൾ ഇഷ്യൂ ചെയ്യാൻ സാധിക്കുന്നില്ല. സ്ഥിരീകരണം ലഭിക്കാത്തതിനാൽ വ്യാപകമായി പുതിയ മാറ്റത്തെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

Similar News