ഖത്തർ ലോകകപ്പ് വിമാന കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കുന്നു

Update: 2022-12-09 06:25 GMT


യു എ ഇ : ഖത്തർ ലോകകപ്പ് വിമാന കമ്പനികൾക്ക് വൻവൻ ലാഭമുണ്ടാക്കാൻ കാരണമായതായി റിപ്പോർട്ടുകൾ. രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷം യാത്രക്കാരാണ് ദുബായിൽ നിന്നും ഖത്തറിലേക്ക് പോയത്. പ്രതിദിനം 120 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഫ്ലൈ ദുബായ് ഖത്തർ എയർവെയ്സ് എന്നീ വിമാന കമ്പനികൾ ലോകകപ്പിനായി മാത്രം പ്രത്യേക സർവീസുകൾ ആണ് നടത്തുന്നത് രണ്ടാഴ്ചയ്ക്കിടെ 600 അധികം വിമാനങ്ങൾ സർവീസ് നടത്തി. യുഎഇയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന യാത്ര സൗകര്യങ്ങളാണ് യാത്രക്കാർ വർധിക്കാൻ കാരണം. ലോക കപ്പ് പ്രമാണിച്ച് ഡിഡബ്ല്യുസി വിമാനത്താവളത്തിൽ നിരവധി സൗകര്യങ്ങളാണ് യാത്രാക്കാർക്കായി സജ്ജമാക്കിയിട്ടുള്ളത്.

യാത്രാ സൗകര്യങ്ങൾ

* യുഎഇ ദോഹ ചാർട്ടേർഡ് വിമാനങ്ങൾ

* 60ലേറെചെക്കിങ്ങ് കൗണ്ടറുകൾ,

* 21 ബോർഡിൽ ഗേറ്റുകൾ,

*10 സ്മാർട്ട് ഗേറ്റുകൾ,

*യാത്രക്കാർക്ക് വരുന്നതിനും പോകുന്നതിനും 60 പാസ്പോർട്ട് കൗണ്ടറുകൾ,

മൾട്ടി എൻട്രി വിസ ഉൾപ്പെടെ ഫുട്ബോൾ ആരാധകരെ ലക്ഷ്യമാക്കിയുള്ള ആകർഷക സൗകര്യങ്ങളും യുഎഇ ഒരുക്കിയിട്ടുണ്ട്.ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ മാറുമ്പോൾ യുഎഇയിലെ ഇന്ത്യക്കാരും കളികാണാനായി പോകുന്നുണ്ട്. ജിസിസിയിലെ പൗരന്മാർക്കും താമസക്കാർക്കും. ഹയാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാം. റോഡ് മാർഗ്ഗവും വിമാനമാർഗ്ഗവും ഖത്തറിലേക്ക് പോകാൻ സാധിക്കും. വരും ദിവസങ്ങളിൽ ദോഹയിലേക്കുള്ള യാത്രക്കാർ വർധിക്കാനാണ് സാധ്യത. യാത്രാമാനങ്ങളിൽ ഇളവുകൾ വന്നതോടെ കൂടുതൽ ആരാധകർക്ക് മത്സരങ്ങൾ നേരിട്ട് കാണാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്..

Similar News