ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതമുണ്ടായ പ്രവാസിക്ക് പുനർജ്ജന്മം

Update: 2022-09-13 12:47 GMT

തലേദിവസമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഡോക്ടറെ കാണാൻ പുറപ്പെട്ട ഇന്ത്യൻ പ്രവാസി വാസി മധ്യേ ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.23 വർഷമായി യു എ ഇ യിൽ താമസിക്കുന്ന 57 വയസുകാരനായ ജേക്കബ് ജോൺ നേടിയമ്പത്ത് എന്ന പ്രവസിക്കാണ് ഡോക്ടറെ കാണാൻ കാർ ഓടിച്ചു പോകുന്നതിനിടയിൽ ആശുപത്രിക്ക് സമീപം വഴി മദ്ധ്യേ ഹൃദയാഘാതമുണ്ടായത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് വാഹനത്തിന്റെ ബാലൻസ് തെറ്റി അപകടമുണ്ടായി എങ്കിലും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല.

ഭാഗ്യവശാൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടമായതിനാൽ ഉടനടി നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. മാറ്റുവാഹങ്ങളുമായി കൂട്ടിയിടിക്കാത്തതിനാൽ കൂടുതൽ അപകടമൊന്നും ഉണ്ടായില്ല എന്നും, കൃത്യസമയത്തു എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും ചികിൽസിച്ച ഡോക്ടർ അഭിപ്രായപ്പെട്ടു. അല്പം കൂടി വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീവൻ അപകടത്തിൽ ആകുമായിരുന്നു എന്നും ഡോക്ടർ പറഞ്ഞു.

മൂന്നിൽ രണ്ടുശതമാനത്തോളവും ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ് ജേക്കബിനെ ആശുപത്രിയിൽ എത്തിച്ചത്.വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പിന്നീട് ചികിത്സകളോട് പ്രതികരിക്കുകയായിരുന്നു.പാരമ്പര്യമോ, കാര്യമായ ജീവിതശൈലി രോഗങ്ങളോ, ഉത്സാഹക്കുറവോ ഒന്നും തന്നെയില്ലാതെ ഇരുന്നിട്ടും എന്തുകൊണ്ട് ഹൃദയാഘാതം ഉണ്ടായി എന്നതിന്റെ ഞെട്ടലിലാണ് ആശുപത്രി അധികൃതരും, ജേക്കബിന്റെ കുടുംബാംഗങ്ങളും.ഷുഗർ, കൊളെസ്ട്രോൾ, പുകവലി എന്നീ അസുഖങ്ങളോ, ദുശീലങ്ങളോ ഒന്നുമില്ലാത്ത വ്യക്തിയിരുന്നിട്ടും ഉയർന്ന കൊളെസ്ട്രോൾ ഉള്ള വ്യക്തികൾക്കുണ്ടാകുന്ന അത്ര ആഗാതത്തിലാണ് ഹൃദയാഘാതം സംഭവിച്ചത്. എങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ചാരിതാർഥ്യത്തിലാണ്‌ ജേക്കബും കുടുംബവും. 

Tags:    

Similar News