യു എ ഇ : അബുദാബി ഇസ്ലാമിക് ബാങ്കിനെ (എഡിഐബി) 'ബാങ്ക് ഓഫ് ദ ഇയർ - യു എ ഇ 2022' ആയി തിരഞ്ഞെടുത്തു. മുഖം തിരിച്ചറിയൽ വഴി അക്കൗണ്ട് തുറക്കുന്ന യുഎഇയിലെ ആദ്യത്തെ ബാങ്കാണ് എ ഡി ഐ ബി. ഫിനാൻഷ്യൽ ടൈംസിന്റെ പ്രതിമാസ പ്രസിദ്ധീകരണമായ ദി ബാങ്കർ ആണ് എ ഡി ഐ ബി ബാങ്കിനെ തിരഞ്ഞെടുത്തത്.
ബാങ്കിങ്ങ് രംഗത്ത് കാഴ്ചവെച്ച ശക്തമായ സാമ്പത്തിക പ്രകടനത്തിനും, ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ബാങ്ക് മുൻകൈ എടുത്തതിന്റെയും ഭാഗമായാണ് അംഗീകാരം നൽകിയത് . ലോകമെമ്പാടുമുള്ള ഇസ്ലാമിക് ബാങ്കിംഗ് ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന എല്ലാ പരിഷ്കാരങ്ങളെയും ഞൊടിയിഴയിൽ പരിഹരിച്ചുകൊണ്ടാണ് ബാങ്ക് മുന്നേറുന്നത്. ഡിജിറ്റൽ രംഗത്തുള്ള ബാങ്കിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.