യു എ ഇ സ്വദേശികൾക്കായി ഷാർജ പോലീസിൽ 2000 തൊഴിവസരങ്ങൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

Update: 2022-12-06 08:47 GMT


ഷാര്‍ജ : യു എ ഇ സ്വദേശികൾക്കായി ഷാര്‍ജ പൊലീസില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ നീക്കം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനത്തിന് അംഗീകാരം നൽകി. ഷാര്‍ജയുടെ 2023, 2024 ബജറ്റുകളില്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഷാര്‍ജ റേഡിയോയിലൂടെയും ഷാര്‍ജ ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യുന്ന ഭരണാധികാരിയുടെ പ്രത്യേക പരിപാടിയിലാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതിന് പുറമെ ഷാര്‍ജ സര്‍വകലാശാലയിലെയും അമേരിക്കന്‍ യൂണിവേഴ്‍സിറ്റി ഓഫ് ഷാര്‍ജയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 2023 അക്കാദമിക വര്‍ഷം സ്‍കോളര്‍ഷിപ്പുകള്‍ അനുവദിക്കാനും ഭരണാധികാരി നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റിയാണ് സ്വദേശികള്‍ക്ക് വേണ്ടി ഈ സ്‍കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്.

Similar News