സൗദി അറേബ്യയിലെ തബൂക്കിൽ സംഘർഷം ; വെടിവെയ്പ്പിൽ 20 വയസുള്ള യുവാവ് കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ തബൂക്കിൽ ഒരു കൂട്ടം ആളുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു.സംഘർഷത്തിലുണ്ടായിരുന്ന ഏഴു പേരെ അറസ്റ്റ് ചെയ്തു. ആളുകൾ കൂട്ടം കൂടിയുണ്ടായ സംഘർഷത്തിൽ വെടിവെയ്പ് അടക്കം നടന്നു.20 വയസുള്ള യുവാവാണ് വെടിയേറ്റ് മരിച്ചത്. വെടിവയ്പ്പിനും ഒരാളുടെ മരണത്തിനും ഇടയായ സംഘർഷത്തിന്റെ വിഡിയോ വ്യാപകമായ് പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങളും വിവരണങ്ങളും പൊലീസ് പുറത്തു വിട്ടു.
ഏതാനും പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂർച്ചയുള്ള വസ്തു കൊണ്ടു തലയ്ക്കു ഗുരുതരമായി പരുക്കേറ്റതായി തബൂക്ക് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു.