നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

Update: 2022-12-07 08:02 GMT


യുഎ ഇ : നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യു എ ഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം നേടാതെ ബിസിനസ് തുടർന്നതിനാലാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

ഓരോ വർഷവും കോടിക്കണക്കിന് ഡോളർ ഇടപാടുകൾ നടത്തുന്ന യുഎഇയുടെ പണമയക്കലിലും കറൻസി എക്‌സ്‌ചേഞ്ച് വ്യവസായത്തിലും എക്‌സ്‌ചേഞ്ച് ഹൗസുകൾ പ്രധാന പങ്കാളിയാണ്. ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എക്‌സ്‌ചേഞ്ച് മുൻപും എക്സ്ചേഞ്ച് ഹൗസുകൾക്ക് റെഗുലേറ്റർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു

Tags:    

Similar News