ഫെബ്രുവരി 14 മുതൽ അബുദാബിയിൽ നിന്ന് മദീനയിലേക്ക് പറക്കാൻ 4000രൂപ മാത്രം
ദുബായ് : കുറഞ്ഞ ചിലവിൽ മദീനയിലേക്ക് പറക്കാൻ അവസരം തുറന്ന് വിസ് എയർ. അബുദാബിയിൽ നിന്ന് മദീനയിലേക്ക് 179 ദിർമാണ് ടിക്കറ്റ് നിരക്ക്. ഏകദേശം 4000 ഇന്ത്യൻ രൂപയാണിത്. തിരിച്ചും ഇതേ നിരക്ക് തന്നെയാണ് വിസ് എയർ ഈടാക്കുന്നത് . ഫെബ്രുവരി 14 മുതലാണ് സർവീസ് തുടങ്ങുക. ടിക്കറ്റ് വിൽപന തുടങ്ങി.
നിലവിൽ 600-1000 ദിർഹമാണ് അബൂദബിയിൽ നിന്ന് മദീനയിലേക്ക് ടിക്കറ്റ് നിരക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ് വിസ് എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് 179 ദിർഹമിന് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ് എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. ദിവസവും മദീനയിലേക്ക് സർവീസുണ്ടാകും. കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനും മദീന കാണാനും ഈ വിമാനം ഉപകരിക്കും.